ന്യൂഡല്‍ഹി: ഇറ്റലി ഉള്‍പ്പെടെ കോവിഡ്-19 ബാധിത രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാര് ഉടന്‍ നാട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കരുതെന്നു കേന്ദ്രസര്‍ക്കാര്‍. ഇറ്റലിയിലുള്ള വിദ്യാര്‍ഥികളടക്കമുള്ളവരെ അവിടെത്തന്നെ നിരീക്ഷിച്ചശേഷം രോഗബാധയില്ലാത്തവരെ നാട്ടിലെത്തിക്കുമെന്നും അതിനായി മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ലോക്സഭയില്‍ വ്യക്തമാക്കി.
”ഇറ്റലിയില്‍നിന്ന് ഇന്ത്യക്കാരായ നിരവധി വിദ്യാര്‍ഥികള്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, കഴിയുമെങ്കില്‍ തല്ക്കാലം അവിടെത്തന്നെ തുടരണം”- മന്ത്രി ജയശങ്കര്‍ അഭ്യര്‍ഥിച്ചു. വിദേശത്തുനിന്നു മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞദിവസങ്ങളില്‍ 40% കുറഞ്ഞതായി വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഭൂട്ടാന്, മാലദ്വീപ്, ഇറാന്, െചെന എന്നീ രാജ്യങ്ങള്‍ ഇന്ത്യയോടു മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. ഏപ്രില്‍ 15 വരെ നയതന്ത്ര വിസയൊഴികെ അനുവദിക്കുന്നത് ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട എല്ലാ രാജ്യാന്തരപരിപാടികളും മാറ്റിവച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
വാഷിങ്ടണ്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത് 26 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു യു.എസ്. പ്രവേശനം നിഷേധിച്ചു. ബ്രിട്ടന് ഒഴികെയുള്ള 26 രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിലേറെയായി കഴിയുന്ന വിദേശികള്‍ക്കാണു വിലക്ക്. ഇതില്‍നിന്ന് ഇളവുള്ള യു.എസ്. പൗരന്മാര് സ്ക്രീനിങ് സംവിധാനമുള്ള വിമാനത്താവളങ്ങള്‍ വഴി എത്തണം.
െചെന, ഇറാന്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കു യു.എസ്. നേരത്തേ പ്രവേശനം നിഷേധിച്ചിരുന്നു. കോവിഡ് ബാധയേത്തുടര്‍ന്ന് സാമ്ബത്തികപ്രതിസന്ധിയിലായ വ്യവസായങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള സാമ്ബത്തിക പാക്കേജ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
റിയാദ്: പുതുതായി 24 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഇന്ത്യ, യൂറോപ്യന്‍ യൂണിയന്, സ്വിറ്റ്സര്‍ലാന്‍ഡ്, പാകിസ്താന്, ശ്രീലങ്ക, ഫിലിെപ്പെന്സ്, സുഡാന്, എത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. ജി.സി.സി. ഉള്‍പ്പെടെ 15 രാജ്യങ്ങള്‍ക്കു സൗദി നേരത്തേ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുള്‍പ്പെടെ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസത്തിലേറെ കഴിഞ്ഞവര്‍ക്കു സൗദിയിലേക്കു യാത്രചെയ്യാനാകില്ല.