കാസര്‍കോട് : കൊറോണ ഭീതിയിൽ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കനായി വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് പള്ളികളില്‍ പ്രാർത്ഥന സമയം ചുരുക്കി ആവശ്യമായ മുൻകരുതൽ ഏര്‍പെടുത്തി. പല പള്ളികളില്‍ ഹൗളിലെ വെള്ളം ഒഴുക്കിവിട്ടു ,വിശ്വാസികള്‍ അംഗസ്നാനം ടാപ്പില്‍ നിന്നോ വീട്ടിൽ നിന്നോ ചെയ്യണമെന്ന് മിക്ക ജമാഅത് കമ്മിറ്റികളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ ഖുതുബയുടെ ദൈര്‍ഘ്യം കുറച്ച് പെട്ടെന്ന് തന്നെ ജുമുഅ നിസ്കാരം അവസാനിപ്പിക്കാന്നാണ് പല ഇമാമുമാരുടെയും തീരുമാനം , ഇക്കാര്യങ്ങള്‍ ഖത്വീബുമാരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട് . കാസര്‍കോട് കണ്ണാടിപ്പള്ളിയില്‍ ഉച്ചയ്ക്ക് 1.05 ന് ആരംഭിക്കുന്ന ജുമുഅ നിസ്കാരം 1.30 മണിയോടെ അവസാനിക്കും. ഖുതുബയും നിസ്കാരവും കൂടി 25 മിനുട്ട് കൊണ്ട് അവസാനിപ്പിക്കാനാണ് തീരുമാനം
മൊഗ്രാല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദില്‍ 20 മിനുട്ട് കൊണ്ട് ഖുതുബയും ജുമുഅ നിസ്കാരവും അവസാനിപ്പിക്കും. 12.45 ന് ഖുതുബ തുടങ്ങി 1.05ന് പിരിയും. കൊറോണ വൈറസില്‍ നിന്നും മുക്തിനേടുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനയും പള്ളികളിലുണ്ടാകും.. നേരത്തെ യു എ ഇ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ജുമുഅ ഖുതുബ ചുരുക്കണമെന്ന് അൗഖാഫ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.