തിരുവനന്തപുരം: നാട്ടിലെത്താന്‍ കഴിയാതെ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്ബി എം.എല്‍.എ മുഹ്സിന്റെ ഭാര്യയും. പി.സി.ജോര്‍ജാണ് ഇക്കാര്യം ഉന്നയിച്ചത്.
ഇക്കാര്യത്തില്‍ മുഹ്സിന്റെ വേദന കേട്ടു താന്‍ മടുത്തു, ഇപ്പോള്‍ വീഡിയോ കോളിലൂടെ മാത്രമാണ് മുഹ്സിന് ഭാര്യയുമായി സംസാരിക്കുന്നത്. വിമാനത്താവളത്തില്‍ കുടുങ്ങിയ മറ്റു പലരും ഇറ്റലിയില്‍ നിന്ന് വിളിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അല്പം കൂടി മനുഷ്യത്വം കാണിക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
മുഹ്സിന് തന്നെ കണ്ട് കാര്യം പറഞ്ഞിരുന്നതായും ഇവിടെ എത്തിപ്പെട്ടാല്‍ ഇറ്റലിയില്‍ നിന്ന് വരുന്നവര്‍ക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കാമെന്നും മന്ത്രി ശൈലജ ടീച്ചറും അറിയിച്ചു. വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഇന്ത്യയിലേക്ക് വരാനാകില്ലെന്നും വൈദ്യപരിശോധനയ്ക്കുള്ള സംവിധാനം ഇല്ലെന്നും മുഹ്സിനും ഭാര്യ ഉള്‍പ്പെടെ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളുടെ പ്രശ്നം അവതരിപ്പിച്ചു.