തിരുവനന്തപുരം: കൊവിഡ് 19 പ്രശ്നം കൈകാര്യം ചെയ്യുന്നത് സര്‍ക്കാരിന്റെ യശസ് കൂടിപ്പോവുമെന്ന് പ്രതിപക്ഷം ചര്‍ച്ച ചെയ്തതായി അറിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആളുകളെ മഹാമാരിക്ക് തള്ളിവിട്ടുകൊടുക്കുകയാണോ വേണ്ടതെന്നും ഇത് പരാമര്‍ശിച്ച് മുഖ്യമന്ത്രി ചോദിച്ചു.
മാഹാമാരി വരുമ്ബോള്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണ്ടതല്ലേ. ഏത് മുന്നണിയാണ് ഏത് പാര്‍ട്ടിയാണ് എന്നൊക്കെയാണോ നോക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘ഇതൊക്കെ നോക്കണമെങ്കില്‍ മനുഷ്യന് വേണ്ടേ നാട്ടില്‍?’ എന്ന ചോദ്യവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. 16 ന് മറ്റൊരു വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ യോഗം നടത്തണോ വേണ്ടേ എന്നാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് 19 രോഗത്തെ കുറിച്ച് നമ്മുടെ ആള്ക്കാര് ബോധവാന്മാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍കരുതല്‍ എല്ലാവര്ക്കും പാലിക്കാന്‍ കഴിയും. ഇതേക്കുറിച്ച് ആരും ഭയപ്പെടേണ്ട സ്ഥിതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സെമിനാറുകള്‍ നടത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും ഈ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നുണ്ട്. ക്രൈസ്തവ പുരോഹിതരെ ഇന്ന് കണ്ടിരുന്നു. പ്രധാനപ്പെട്ട ഉത്സവങ്ങളടക്കം ചിലര്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചു. എല്ലാവരും ഇതിനോട് സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.