ബഹ്റിനില്‍ മലയാളിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോഡ് സ്വദേശിയായ മലയാളി നഴ്സിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവിന്റെയും മകളുടെയും സാമ്പിള്‍ വൈറസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഇതിനിടയില്‍ യു.എ.ഇയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം, വ്യാഴാഴ്ച ലോകാരോഗ്യസംഘടന കൊവിഡ് 19 വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. ലോകത്ത് മുഴുവനായി ഇതിനോടകം 4300 ആളുകളാണ് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചത്.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1,21,500 പേര്‍ക്കാണ് ലോകമെമ്പാടും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ മാത്രം ഇതുവരെ 3000 പേര്‍ക്കാണ് ജീവന് നഷ്ടമായത്.