തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ തമിഴ്നാട് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
അടിയന്തര ഘട്ടങ്ങളിലല്ലാതെ കേരളം ഉള്‍പ്പെടെയുള്ള കോവിഡ് 19 ബാധിത സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.വിദേശ സന്ദര്‍ശനങ്ങളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ ആവശ്യപ്പെട്ടു. അതേസമയം തമിഴ്നാട്ടിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.