കാഞ്ഞങ്ങാട് :ആരോഗ്യ അടിയന്തരാവസ്ഥ നടപ്പിലാക്കികൊണ്ട് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും കണ്ണിമ ചിമ്മാതെ ജാഗ്രതയോടെ നില്‍ക്കുന്നതിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ സാമൂഹ്യദ്രോഹികള്‍ പരത്തുന്ന വ്യാജസന്ദേശങ്ങള്‍ ജനങ്ങളെ വലക്കുന്നു.നേരും നുണയും തിരിച്ചറിയാനാവാതെ സാധാരണ ജനം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്ന അവസ്ഥ.നഗരം വിജനമാകുകയും കച്ചവടസ്ഥാപനങ്ങള്‍ തുറക്കാതിരിക്കുകയോ തുറന്നവ നേരത്തെ അടിച്ചിടേണ്ടി വരുകയും ചെയ്യുന്ന അവസ്ഥയിലാണെന്ന് വ്യാപാരികള്‍ പറയുന്നു.അത്യാവശ്യകാര്യങ്ങള്‍ക്കായി ആശുപത്രിയിലും മറ്റും പോകേണ്ടവര്‍ പോലും ആശങ്കയോടെയാണ് പുറത്തിറങ്ങുന്നത്.നെടുംമ്പാശ്ശേരി വിമാനത്താവളം വഴി ഖത്തറില്‍ നിന്നും എത്തിയ കോട്ടികുളം സ്വദേശിയായ യുവാവിന് കൊറോണയെന്ന വ്യാജ പ്രചരണം ഒരു പ്രദേശത്തെയാകെയാണ് കുറച്ചുനേരത്തേക്കെങ്കിലും മുള്‍മുനയില്‍ നിര്‍ത്തിയത്.നീലേശ്വരത്തും പടന്നാക്കാടുമൊക്കെ കൊറോണാധയുണ്ടെന്നായിരുന്നു മറ്റൊരു വ്യാജപ്രചരണം.കഴിഞ്ഞ ദിവസമാണ് ഇതുസന്ധിച്ച വോയിസ് ക്ലിപ്പ് സാമൂഹ്യവിരുദ്ധര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്.കോട്ടിക്കുളം സ്വദേശിക്കു പിന്നാലെ ആലംപാടി സ്വദേശിക്കും കൊറോണയുള്ളതായി വ്യാജപ്രചരണം.സംഭവത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്.അന്വേഷിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി പിഎസ് ബാബു പരാതിക്കാര്‍ക്ക് ഉറപ്പുനല്‍കി.വ്യാജ പ്രചരണത്തെക്കുറിച്ച് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്ന് ഡിഎംഒയുടെ ചുമതല വഹിക്കുന്ന ഡോ.രാംദാസ് വ്യക്തമാക്കിയിട്ടുണ്ട്.കൊറോണ സംന്ധിച്ച് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത രീതിയിൽ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.