തമിഴ് നടന് വിജയെ വിടാതെ പിന്തുടര്ന്ന് ആദായ നികുതി വകുപ്പ്. താരത്തിന്റെ വീട് വീണ്ടും റെയ്ഡ് ചെയ്തുകൊണ്ട് ആദായ നികുതി വകുപ്പ് രംഗത്ത്. ‘ബിഗില്‍’ എന്ന ചിത്രത്തിലെ സാമ്ബത്തിക ക്രമക്കേട് പരിശോധിക്കുവാന്‍ വേണ്ടി ആദായ നികുതി വകുപ്പ് ചിത്രത്തിന്റെ നിര്‍മാതാവിനെയും നായകനായി അഭിനയിച്ച വിജയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനോടുവില്‍ വിജയെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത കോടിക്കണക്കിന് പണം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് വിജയ് നേരിടുന്നത് എന്ന ആരോപണം ശക്തമായി കൈവരികയും സംഭവം ദേശീയതലത്തില്‍ വരെ ചര്‍ച്ച ചെയ്യുന്ന വിവാദമാവുകയും ചെയ്തിരുന്നു. ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടന് വിജയ് വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡിന് വിധേയനായിരിക്കുകയാണ്. താരത്തിന്റെ ECS റോഡിലെ പയ്യന്നൂര്‍ വസതിയിലാണ് അന്വേഷണസംഘം റെയ്ഡ് നടത്തിയത്. ഇതോടെ ആരാധകര്‍ വലിയ ആശങ്കയില്‍ ആയിരിക്കുകയാണ്.
മാര്‍ച്ച് മാസം പതിനഞ്ചാം തീയതി വിജയുടെ പുതിയ ചിത്രം മാസ്റ്ററെ ഓഡിയോ ലോഞ്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓഡിയോ ലോഞ്ചില്‍ താരം രാഷ്ട്രീയക്കാര്‍ക്കെതിരെ വിമര്‍ശനാത്മകമായ പ്രസ്താവനകള്‍ നടത്തും എന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഇത്തരത്തില്‍ വിജയെ വീണ്ടും വേട്ടയാടുന്നത് എന്ന ആരോപണം ശക്തമായി ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവരികയാണ്. ചിത്രീകരണം പൂര്‍ത്തിയായ ഇവിടെ വിജയ്യും കുടുംബവും ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ് ഓഡിയോ ലോഞ്ചിന് ഈ കൃത്യസമയത്ത് തന്നെ നാട്ടിലേക്ക് എത്തുമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്