കാസര്‍കോട്: വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനെതിരെ പരാതിയുയര്‍ന്നതോടെ പോലീസിടപെട്ട് കളി നിര്‍ത്തിവെപ്പിച്ചു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ മജിര്‍പള്ളയിലെ യുവസേന എന്ന സംഘടനയാണ് ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന് വാട്സ്ആപ്പിലൂടെ പ്രചരണം നടത്തിയത്. ഇതുസംബന്ധിച്ച് ഡി വൈ എഫ് ഐ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിക്കു വേണ്ടി ഹാരിസ് പൈവളിഗെ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് ഇടപെട്ട് കളി നിരോധിക്കുകയായിരുന്നു.
അതേസമയം വാട്സ്ആപ്പില്‍ പ്രചരിച്ച പോസ്റ്റിന് തങ്ങളുമായി ബന്ധമില്ലെന്നാണ് സംഘാടകര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ആരോ ഇതിന്റെ പോസ്റ്റര്‍ തയ്യാറാക്കി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനു മുമ്പും ഇത്തരത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന രീതിയില്‍ കളി നടത്താന്‍ ശ്രമിച്ചിരുന്നു. അന്നും പോലീസാണ് കളിനിര്ത്തിവെപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് നല്കാന് മഞ്ചേശ്വരം പോലീസിന് ജില്ലാ പോലീസ് ചീഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.