പത്തനംതിട്ട: വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത് വിനോദയാത്ര പോകാനോ, കറങ്ങി നടക്കാനോ അല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. ആളുകളുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കാനാണ് അവധി നല്‍കിയിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.