കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ് ദേഹത്ത് കയറി വയോധികയ്ക്ക് ദാരുണാന്ത്യം. വന്‍കുളത്ത് വയല്‍ സ്വദേശി കൃഷ്ണന്‍്റെ ഭാര്യ പ്രേമയാണ് മരിച്ചത്.ഇന്ന് രാവിലെ ഒമ്പതരക്കായിരുന്നു സംഭവം .
സ്റ്റേറ്റ് ബാങ്കിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് എത്തിയ സ്വകാര്യ ബസ് പ്രേമയെ ഇടിച്ചു .തുടര്‍ന്ന് ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഇവരുടെ ദേഹത്ത് കൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രേമ മരിച്ചു. ബ്യൂട്ടി പാര്‍ലറിലെ ശുചീകരണ ജീവനക്കാരിയാണ് പ്രേമ.