തിരുവനന്തപുരം: കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വിദേശത്തുനിന്നു തിരിച്ചുവരുന്നവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം എന്നും മന്ത്രി പറഞ്ഞു.
പ്രവാസികളെ ശത്രുക്കളായല്ല സര്‍ക്കാര്‍ കാണുന്നത്. തിരിച്ച് നാട്ടില്‍ എത്തുന്നവര്‍ കൃത്യമായ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് നല്‍കണം. കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഗൗരവം മലയാളികള്‍ ഉള്‍ക്കൊള്ളണമെന്നും മന്ത്രി വ്യക്തമാക്കി.