ശ്രീകണ്ഠാപുരം: കെ.എസ്.ആര്.ടി.സിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട യുവതിയെ ബസ് ജീവനക്കാര്‍ കയൊഴിഞ്ഞപ്പോള് ആശുപത്രിയിലെത്തിച്ചത് പോലീസ്. തലശ്ശേരിയില്‍ നിന്ന് ശ്രീകണ്ഠാപുരം വഴി പൈതല്‍മലയിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസില്‍ ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് യുവതിയെ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. ശ്രീകണ്ഠാപുരത്ത് ബസെത്തിയപ്പോള്‍ യുവതിയെ ഉണര്‍ത്തി ഇറക്കിവിടാന്‍ കണ്ടക്ടര്‍ ശ്രമിച്ചു.എന്നാല്‍ ക്ഷീണം കാരണം യുവതിക്ക് ഇറങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ മറ്റുയാത്രക്കാരും നാട്ടുകാരും പോലീസില്‍ വിവരമറിയിച്ചു.സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ.ടി.കെ.രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസെത്തി യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.എന്നാല്‍ അത് തങ്ങളുടെ ഉത്തരവാദിത്തമെല്ലന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.ഇതോടെ ഓട്ടോവിളിച്ച് യുവതിയെ പോലീസുകാര്‍ തന്നെ ശ്രീകണ്ഠാപുരം രാജീവ്ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.കെണി യില്പ്പെടുമെന്ന് ഭയപ്പെട്ട് പിന്നീട് ആശുപത്രിയിലെത്തിയ കെ.എസ്.ആര്.ടി.സി ഡ്രൈവറെയും കണ്ടക്ടറേയും നാട്ടുകാരും പോലീസും ബോധവല്‍ക്കരിച്ചു. ബ്ലാത്തൂര്‍ മണ്ണേരി സ്വദേശിനിയാണ് യുവതി.