പയ്യന്നൂര്‍: ഖത്തറില്‍ നിന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറ് വയസുകാരി മകളെയുംകൂട്ടി കാമുകനൊപ്പം നാട്ടിലേക്ക് മുങ്ങിയ യുവതിയെ ഒടുവില്‍ കാമുകനും ഉപേക്ഷിച്ചു. നാദാപുരം ചാത്തന് കോട്ടുനടയിലെ 30 കാരിയാണ് ഖത്തറില്‍ നിന്നും കാമുകനായ പീയ്യന്നൂര് എട്ടികുളം സ്വദേശിയോടൊപ്പം മുങ്ങി ഒടുവില്‍ പെ
രുവഴിയിലായത്. ഭാര്യയേയുംകുട്ടിയെയും കാണാന്നില്ലെന്ന് ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനനത്തില്‍ വീട്ടമ്മയെയും കുട്ടിയെയും പീയ്യന്നൂര് പൊലീസ് കസ്റ്റഡിയില്‍ എടുത്ത്
വളയം പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ യുവതി കുട്ടിയെ മുത്തച്ഛനെ ഏല്‍പ്പിച്ച് കാമുകനോടൊപ്പം പോവുകയായിരുന്നു.ഖത്തറില്‍ താമസിക്കുന്നതിനിടയിലാണ് കുട്ടി പഠിക്കു
ന്ന സ്കൂളിലെ ബസ് ഡ്രൈവറുമായി വീട്ടമ്മ അടുത്തത്.തുടര്‍ന്നാണ് കുട്ടിയെയുമായി കാമുകനൊപ്പം നാട്ടിലേക്ക് മുങ്ങിയത്. എന്നാല്‍ ഭര്‍ത്താവിനെ ചതിച്ച് കാമുകനൊപ്പം താമസം ആരംഭിച്ച യുവതിയെ പിന്നീട് കാമുകന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം യുവതി പിതാവിനെ അറിയിച്ചതിന്റെ
അടിസ്ഥാനത്തില്‍ പിതാവ് പീയ്യന്നൂര് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന് തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്കി. ഒടുവില്‍ കാമുകനെ ഉപേക്ഷിച്ച് യുവതി പിതാവിനെനൊപ്പം പോയി. ഇതിനിടെ ഖത്തറില്‍ നിന്നും നാട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവ് കുട്ടിയെ ഖത്തറിലേക്ക് തിരികെ കൊണ്ടുപോയിരുന്നു .