കാഞ്ഞങ്ങാട് :മലമാനെ കൊന്ന് ഇറച്ചിയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളെ വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് പിടികൂടി.ദാമോദരന്‍(51),മധുസൂദനന്(33),രാജേഷ്(35)എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ഫെബ്രുവരി 5നാണ് കേസിനാസ്പദമായ സംഭവം.റാണിപുരം പനത്തടി പാലക്കീല്‍ ഹൗസിലെ പി.ജെ.ജയിംസിന്റെ വീട്ടില്‍ നിന്നാണ് മലമാന്റെ കറിവച്ചതും ഭാഗീകമായി വേവിച്ചതുമായ ഇറച്ചി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.ജയിംസ് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.മറ്റ് പ്രതികള്‍ ഒളിവിലായിരുന്നു.ഒളിവിലായിരുന്ന നാലുപ്രതികളില്‍ മൂന്നുപേരെയാണ് പിടികൂടിയത്.മലമാനെ വെടിവെച്ച് കൊന്ന ഗംഗാധരനെ പിടിക്കിട്ടാനുണ്ട്.പെരുതടിമല വനത്തില്‍ നിന്നാണ് മലമാനെ വെടിവെച്ചതെന്ന് പിടിയിലായവര്‍ സമ്മതിച്ചു.പിടിയിലായ മൂന്നുപേരും പല വന്യജീവി കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.മണിയാനി മാനിഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും ഇവര്‍ക്ക് ബന്ധമുണ്ടത്രെ.കാസര്‍കോട് ഫ്ളൈയിംഗ് സ്വകാഡ് റെയിഞ്ച് ഓഫീസര്‍ എം.കെ.നാരായണന്,കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.മധുസൂദനന്,ടി.പ്രഭാകരന്,ബി.എസ്.വിനോദ്കുമാര്‍,സി.ജെ.ജോസഫ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.രാജു,പി.ശ്രീധരന്,ആര്.കെ.രാഹുല്‍,ജി.എ.ജിതിന്,ഡ്രൈവര്‍മാരായ പി.പ്രദീപ്കുമാര്‍,ഒ.എ.ഗിരീഷ്കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.