തലശ്ശേരി :ഭര്‍ത്താവ് തന്നേക്കാളും കൂടുതല്‍ അദേഹത്തിന്റെ മാതാപിതാക്ക ളെയും സഹോദരിയെയും മകനെയും സ്നേഹിക്കുവെന്ന തോന്നലില്‍ എട്ടും പൊട്ടും തിരിയാത്ത ഒന്നര വയസുകാരന് മുഹമ്മദ് അദിനാനെ കിണററിലിട്ടു കൊലപ്പെടുത്തിയെന്ന കേസില്‍ നിയമം അരയാക്കൂലിലെ നൗഷാദ് നിവാസില്‍ നയീമക്ക് (29) വിധിച്ചത് ജീവപര്യന്തം കാരാഗൃഹവാസം.തലേശ്ശരി കോടതിയില്‍ സമീപ കാലത്തൊന്നും ഇത്തരത്തിലുള്ള കൊലപാതകക്കേസില്‍ ഒരു യുവതിശിക്ഷിക്കപ്പെട്ടിട്ടില്ല. വിധി വന്നത് രാജ്യം അനാരാഷ്ട്രവനിതാ ദിനം ആചരിച്ചതിന്റെ തൊട്ടു പിറ്റേന്നാള്‍ ആണെന്നപ്രത്യേകതയും അദ്നാ.കൊലക്കേസിനുണ്ട്.ഭര്‍തൃവീട്ടില്‍ താന്‍ ഒറ്റപ്പെടുന്നതായുള്ള മനോനിലയാണ് യുവതിയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു കൊലക്കേസിന്റെ കാതല്‍.ഭര്‍ത്താവിനെയും അവരുടെകുടുംബത്തെയും തമ്മിലകറ്റാന്‍ നേരത്തെയും നയീമചില കുബുദ്ധികള്‍ പ്രയോഗിച്ചതായി പ്രോസിക്യൂഷന് കോടതിയില്‍ സമര്‍ത്ഥിച്ചതും ഭതൃമതിയുടെ സ്വഭാവ വിശേഷണമായി രേഖപ്പെടുത്തപ്പെട്ടിരുന്നു.കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് നിസാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ വീടിന് സമീപത്തും നിസാനിയുടെ ഭര്‍ത്താവ് ഹാരീസിന്റെ വീടിന് സമീപത്തും നയീമ പതിച്ചത് ഇത്തരം ആലോചനയുടെ ഭാഗമായിരുന്നു.യുവതിയുടെ സഹപാഠിയായിരുന്നു പോസ്റ്റര്‍ പതിക്കാന്‍ സഹായിച്ചതെന്ന് സംഭവ നാളുകളില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം 164 വകു പ്പ് പ്രകാരം സഹപാഠി മൊഴിനല്‍കിയിരുന്നെങ്കിലും വിചാരണ വേളയില്‍ പ്രസ്തുത സാക്ഷ ‘ി കൂറുമാറിയത് അദ്നാന് കൊലക്കേസിലെ വേറിട്ട സംഭവമായുണ്ട്.കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊല്ലു ന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് സ്വന്തം ഭര്‍ത്താവിന്റെ ഗള്‍ഫ് യാത്ര മുടക്കാന്‍ നയീമ ശ്രമിച്ചിരുന്നതായും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.പാസ്പോര്‍ട്ടും വിസയും ഉള്‍പെട്ട യാത്രാരേഖകളില്‍ ചിലത് കത്തിക്കുകയും മറ്റ് ചിലത് ഒളിച്ചു വയ്കുകയും ചെയ്തതിനെ തുടര്‍ന്ന് അന്ന് ഭര്‍ത്താവ് നിയാസിന്റെ തിരിച്ചു പോക്ക് മുടക്കിയിരുന്നു. എന്നാല്‍ സ്വന്തം ഭാര്യ തന്നെ തന്റെ ജോലിസ്ഥലത്തേക്കുള്ളതിരിച്ചു പോക്ക് തടസ്സപ്പെടുത്താന്‍ കൊച്ചു മരുമകനെ കിണറ്റിലിട്ടു വക വരുത്തുമെന്ന് നിയാസ് ചിന്തിച്ചിരുന്നില്ല.സംഭവ ദിവസം പുലര്‍ച്ചെ തന്നെനിയാസ് വീട്ടില്‍ നിന്നും പുറപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നന്നു .യാത്ര പുറപ്പെടാനിരിക്കെയാണ് ദുരന്ത വാര്‍ത്തയറിയുന്നത്. അന്നും നിയാസ് തിരിച്ചു വരികയായിരുന്നു.