കാസർകോട് : ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലിസ് മിന്നല്‍ പരിശോധനന നടത്തി. ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി സമൂഹവിരുദ്ധ പ്രവര്‍ത്തികളും ലഹരി ഉത്പനങ്ങളുടെ കച്ചവടവും ഉപയോഗവും നടക്കുന്നുണ്ടെന്നുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഓരോ സ്ഥലത്തേയും തിരഞ്ഞെടുത്ത ലോഡ്ജുകളിലാണ് ഡി.വൈ.എസ്.പിമാരുടെ നേത്യത്വത്തില്‍ പരിശോധന നടന്നത്. മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളില്‍ പരിശോധനയ്ക്ക് കാസര്‍കോട് ഡി.വൈ.എസ്.പിയും, കാസര്‍കോട് ടൗണില്‍ എസ്.എം.എസ.് ഡി.വൈ.എസ്.പിയും, ചെര്‍ക്കള, കളനാട് ഭാഗങ്ങളില്‍ ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക്ക് സെല്ലും ഉദുമ, ബേക്കല്‍, പള്ളിക്കര ഭാഗങ്ങളില്‍ ഡി.സി.ആര്.ബി.ഡി.വൈ.എസ്.പിയും കാഞ്ഞങ്ങാട് ടൗണില്‍ ഡി.വൈ.എസ്.പി സി.ബ്രാഞ്ചും, നീലേശ്വരം, ചെറുവത്തൂര്‍ ഭാഗങ്ങളില്‍ ഡി.വൈ.എസ്.പി കാഞ്ഞങ്ങാടും പരിശോധനയ്ക്ക് നേത്യത്വം നല്കി .
പരിശോധനയില്‍ കുടുങ്ങി കഞ്ചാവ് പ്രതികളും സമൂഹവിരുദ്ധരും പരിശോധനയില്‍ കാഞ്ഞങ്ങാടുള്ള ഒരുലോഡ്ജില്‍ നിന്ന് കഞ്ചാവും പ്രതികളെയും പിടികൂടി. നിരവധി കേസുകളില്‍പ്പെട്ട നാല് സമൂഹവിരുദ്ധരെയും കാസര്‍കോട് ലോഡ്ജില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.ഇവരിൽ കൊലക്കേസ് പ്രതിയായ അക്ഷയകുമാർ എന്ന തേജസുമുണ്ട്.വരും ദിവസങ്ങളിലും പരിശോധന തുടരും. ഹോട്ടലുകളും ലോഡ്ജുകളും താമസിക്കുന്നവരുടെ വിവരം കൃത്യമായി രജിസ്റ്ററില്‍ സൂക്ഷിച്ചില്ലെങ്കില്‍, സ്ഥാപന നടത്തിപ്പുക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതേസമയം പോലീസ് പരിശാധന വെട്ടിച്ച് മയക്കുമരുന്നുമായി നെല്ലിക്കുന്ന് പാലത്തിന് മുകളിൽ നിൽക്കുകയായിരുന്ന കൂഡ്ലു രാംദാസ് നഗറിലെ അസീബ് നിഹാലിനെയും നെല്ലിക്കുന്നിലെ ഷുഹൈലിനെയുമാണ് സി.ഐ.റഹീമിന്റെ സംഘം പിടികൂടിയത്.ഇവരിൽ നിന്ന് ഏഴു ഗ്രാമോളം എം.ഡി.എംപിടിച്ചെടുത്തു.ഇതിൽ ഷുഹൈബ് മയക്കുമരുന്നിന് അടിമയാണെന്നും നിഹാൽ അടുത്തകാലത്താണ് മയക്ക് മരുന്ന് ഉപയോഗം ആരംഭിച്ചതായാണ് വിവരം.തുടർച്ചയായി മൂന്നുവർഷത്തോളം ഉപയോഗിച്ചാൽ മാനസിക രോഗത്തിന് അടിമപ്പെട്ട് മരണം വരെ സംഭവിക്കാമെന്നും പോലീസ് വ്യക്തമാക്കി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സംഘത്തെ കേന്ദ്രീകരിച്ച് സി.ഐയുടെ ഷാഡോ പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.ഇതിനിടയിലാണ് ലോഡ്ജ് റൈഡ് നടന്നത്. സി.ഐയുടെ സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ഓസ്റ്റിൻതമ്പി,മനു, മുഹമ്മദ് നിയാസ് അബ്ദുൽ ഷുക്കൂർ ,എ.എസ് .ഐ.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.