തലശ്ശേരി: ഗൾഫിൽ നിന്നും ഇരുചെവിയറിയാതെ നാട്ടിലെത്തി ലോഡ്ജിൽ ഒളിച്ചു താമസിച്ച യുവാവ് ഭാര്യയുടെ കാമുകനെ കൈയ്യോടെ പിടികൂടി പോലീസിലേൽപ്പിച്ചു.ഇനി ഈ സ്ത്രീയെ തനിക്ക്
വേണ്ടെന്ന് യുവാവ് പോലീസിന് എഴുതി നൽകി. എന്നാൽ കുടുബകോടതിയെ സമീപിക്കാനാ
യിരുന്നു പോലീസ് നിർദ്ദേശം.ബാങ്കുകളിലെ പണയസ്വർണ്ണപണ്ടങ്ങൾ ലേലത്തിനെടുക്കുന്ന
ഇരിട്ടിയിലെ സമ്പന്നനെയാണ് ഭതൃമതിയും ഒരു പെൺകുട്ടിയുടെ അമ്മയുമായ യുവതിയുടെ
പന്തക്കലിലെ വാടക വീട്ടിൽനിന്നും പ്രവാസി ഭർത്താവ് പിടികൂടിയത്.
അടുത്തിടെ അവധി കഴിഞ്ഞ് ഗൾഫിൽ പോവുമ്പോൾ ഭർത്താവ് ഏർപ്പെടുത്തിയ ക്വാർ
ട്ടേഴ്സിൽ സൗകര്യം പോരെന്ന് പറഞ്ഞ് യുവതി തന്നെയാണ് സ്വന്തം ഇഷ്ടത്തിന് മറ്റൊരു
വാടക വീട് തരപ്പെടുത്തിയത്.അവിടെ താമസിച്ചാണ് കാമുകനുമായി രഹസ്യ സമാഗമം.
വാടക വീട്ടിൽ യുവതിക്കൊപ്പം സ്വന്തം മകളുംഅച്ചനും അമ്മയും ഭർത്താവിന്റെ
അമ്മയും താമസിക്കുന്നുണ്ട്.ഇവരുടെയെല്ലാം അറിവോടെയാണ് കാമുകൻ പന്തക്കലിലെ
വീട്ടിലെത്തി ഇടക്കിടെതാമസിച്ചു സുഖിച്ചു പോവുന്നതത്രെ. ചിലപ്പോൾ ഇവർ ക്ഷേത്ര ദർശനത്തിനും
ഉല്ലാസ യാത്രയ്ക്കുംപോവാറുണ്ട് ദിവസങ്ങൾ കഴിഞ്ഞായിരിക്കും തിരിച്ചു വരുന്നത്.വിവരം
മനസ്സിലാക്കിയ പ്രവാസിയുടെ സുഹൃത്തുക്കളാണ് ഭാര്യയുടെ അപഥ സഞ്ചാരത്തെപറ്റി തെളിവു സഹിതം പ്രവാസിക്ക് വിവരമ നൽകിയത്..ഇതോടെയാണ് അതീവ രഹസ്യമായി യുവാവ് നാട്ടിലെത്തി ഭാര്യാ
ജാരനെനേരിട് കണ്ട് പിടികൂടിയത്