കാഞ്ഞങ്ങാട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് വിവാദത്തിൽ തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് പ്രസിഡണ്ടായ ടി.കെ പൂക്കോയ തങ്ങൾ രാജിവെച്ചതോടെ അദ്ദേഹത്തിന്റെ കൂട്ടാളിയായ എം.എൽഏയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയരക്ടർമാരിൽ ഒരാളായ ടി.കെപൂക്കോയ തങ്ങൾക്കെതിരെജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ പരാതി നൽകിയിരുന്നു. ഇതെക്കുറിച്ച് ചർച്ച നടത്താൻ തൃക്കരിപ്പൂർ മസാലിഹുൽ മുസ്ലിമിൻ സംയുക്ത ജമാഅത്ത് തിങ്കളാഴ്ച യോഗം വിളിച്ചു.ഈ യോഗത്തിൽ നിന്നും വിട്ടുനിന്ന പൂക്കോയ തങ്ങൾ മകന്റെ കൈവശമാണ് രാജിക്കത്ത് കൊടുത്തുവിട്ടത്.ടി.കെ പൂക്കോയ തങ്ങൾ സ്ഥാനമൊഴിഞ്ഞതോടെ തൃക്കരിപ്പൂർ സംയുക്ത ജമാഅത്തിന്റെ പ്രസിഡണ്ടായി ജി. എസ് അബ്ദുൾ ഹമീദ്ഹാജിയെ തെരഞ്ഞെടുത്തു.ഫാഷൻ ഗോൾഡിന്റെ പയ്യന്നൂർ, ചെറുവത്തൂർ, കാസർകോട് ഷോറൂമുകളിലായിനിരവധി പേരാണ് പണംനിക്ഷേപിച്ചത്.സ്വർണ്ണ നിക്ഷേപ പദ്ധതിയടക്കം കോടിക്കണക്കിന് രൂപയാണ് മൂന്ന് സ്ഥാപനങ്ങളിലായി നിക്ഷേപമുള്ളത്. ഫാഷൻഗോൾഡ് സ്ഥാപനങ്ങൾ ഒന്നൊന്നായി പൂട്ടാൻ തുടങ്ങിയതോടെയാണ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ രംഗത്തെത്തിയത്.മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീൻ കച്ചവട പങ്കാളിയായുള്ള ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുകളുടെ കഥ
പുറം ലോകത്തെത്തിച്ചത് ബി എൻ സിയാണ് . ബി എൻ സി നടത്തിയ അന്വേഷണത്തിലൂടെയാണ്
സാമ്പത്തിക തട്ടിപ്പിന്റെ കഥകൾ പുറത്തു വന്നത്.ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച മഹല്ലുകൾ തൃക്ക
രിപ്പൂർ സംയുക്ത ജമാഅത്തിൽ പരാതിയുമായെത്തിയതോടെയാണ് ഗത്യന്തരമില്ലാതെ ജ്വല്ലറി മാനേജിംഗ് ഡയരക്ടർ കൂടിയായ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങൾക്ക് രാജിവെച്ച് ഒഴിയേ
ണ്ടിവന്നത്.കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറ് കണക്കിന് കുടുംബങ്ങളാണ് ഫാഷൻഗോൾഡ് സ്ഥാപനങ്ങളുടെ സ്വർണ്ണ സമ്പാദ്യ പദ്ധതിയിൽ പണം നിക്ഷേപിച്ചിരുന്നത്.
ഇതിന് പുറമെ സ്ഥാപനങ്ങളിൽ കച്ചവടപങ്കാളിത്തത്തിനായി പണം നിക്ഷേപിച്ച പ്രവാസികളുമുണ്ട്. ജ്വല്ലറികൾ പൂട്ടിയതോടെ നിക്ഷേപകരുടെ സമ്പാദ്യവുംവെള്ളത്തിലായി.മുസ്ലിം ലീഗിന്റെ കാസർ
കോട് ജില്ലാ പ്രസിഡണ്ട്സ്ഥാനം വഹിച്ചിരുന്ന മഞ്ചേശ്വരം എം.എൽഏ, എം.സിഖമറുദ്ദീൻ കച്ചവട പങ്കാളിയായ ഫാഷൻ ഗോൾഡ് സാമ്പത്തികതട്ടിപ്പിനെക്കുറിച്ച് ജില്ലയിലെ ലീഗ് നേതൃത്വം ഇതുവരെപ്രതികരിച്ചിട്ടില്ല.ജില്ലയിൽ പാർട്ടിക്ക് തന്നെ അപമാനമുണ്ടാക്കിയ സാമ്പ ത്തിക തട്ടിപ്പിൽ സംസ്ഥാനനേതൃത്വം ഇടപെടണമെന്നആവശ്യം ശക്തമായിട്ടുണ്ട്