ബംഗളൂരു: കർണാടകയിൽ കോവിഡ്19 ബാധയെന്ന സംശയത്തെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൽബുർഗി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ സിദ്ദിഖി എന്ന 76കാരനാണ് മരിച്ചത്.
കോവിഡ്19 രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ദിഖിയുടെ സ്രവങ്ങൾ ബംഗളൂരുവിലെ ലാബിൽ പരിശോധനക്കായി അയച്ചിരുന്നു. ഇയാൾ അടുത്തിടെ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.
കൽബുർഗിയിൽ ഐസൊലേഷനിലുള്ള രണ്ട് പേരിൽ ഒരാളായിരുന്നു മുഹമ്മദ് ഹുസൈൻ സിദ്ദിഖി. ഇയാളുടെ കുടുംബാംഗങ്ങളെയും നേരിട്ട് ബന്ധംപുലർത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്.
ചികിത്സയിലുള്ള മെറ്റാരാളുടെ നില ഗുരുതരമല്ലെന്നും സിദ്ദിഖിയുെട പരിശോധഫലങ്ങൾ വന്നതിനു ശേഷമേ കോവിഡ് ബാധ മൂലമുള്ള മരണമാണോയെന്ന് സ്ഥിരീകരിക്കാനാവൂയെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇന്ത്യയിൽ 55ലധികം പേർക്ക് കോവിഡ്19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.