കാസര്‍കോട്: സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ അധ്യാപിക തിരിച്ചെത്തിയില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുക്കത്ത്ബയല്‍ താളിപ്പടുപ്പിലെ സ്വപ്ന (27)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് സഹോദരന് സജിത് കുമാറിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
കുമ്ബളയിലെ ഒരു സ്കൂളില്‍ അധ്യാപികയായ സ്വപ്ന ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പരാതിയുമായി പോലീസിലെത്തിയത്.