കാസര്‍കോട്: ലഹരി വില്പനക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കി. പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേര് പിടിയിലായി. കമാല്‍ ചൊവ്വാന്‍ (22) എന്നയാള്‍ എരിയാലില്‍ വെച്ച് 100 പാക്കറ്റ് പാന്‍മസാലയുമായും, സ്വഹാബുദ്ദീന്‍ (30) എന്നയാള്‍ 140 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി ചൗക്കിയില്‍ വെച്ചും ടൗണ്‍ പോലീസിന്റെ പിടിയിലായി.
വരും ദിവസങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.