കോഴിക്കോട് :പൌരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരം കൂത്താട്ടമാകരുതെന്ന് യൂത്ത്ലീഗിന് സമസ്തയുടെ മുന്നറിയിപ്പ്. യൂത്ത്ലീഗിനെ നേര്‍വഴിക്ക് നടത്തേണ്ട ഉത്തരവാദിത്വം സമസ്തക്കുണ്ടന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമരവേദികള്‍ നല്ലതിന് വേണ്ടി ഉപയോഗിച്ചാല്‍ ഒപ്പമുണ്ടാകുമെന്നാണ് സമസ്തയുടെ നിലപാട്.
മുസ്ലിം യൂത്ത് ലീഗിന്റെ ശാഹീന്‍ ബാഗ് സ്ക്വയര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സമസ്ത അധ്യക്ഷന്‍. കോഴിക്കോട് ശാഹീൻ ബാഗ് സ്ക്വയർ മുപ്പത്തി ഒൻപതാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ സമര സ്ഥലത്ത് എത്തിയത്. ഈ വേദിയില്‍ പങ്കെടുത്താണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ നിലപാട് വ്യക്തമാക്കിയത്.യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളടക്കമുള്ളവര്‍ വേദിയിലിരിക്കെയായിരുന്നു ജിഫ്രി തങ്ങളുടെ വിമര്‍ശനം. കോഴിക്കോട് കടപ്പുറത്ത് 39 ദിവസമായി നടത്തുന്ന ഷഹീന്‍ബാഗ് സ്ക്വയറില്‍ ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം സാംസ്ക്കാരിക പരിപാടികള്‍ നടത്തുന്നതാണ് സമസ്തയുടെ എതിര്‍പ്പിന് കാരണം.
സമരവേദികള്‍ നല്ലതിന് വേണ്ടി ഉപയോഗിച്ചാല്‍ സമസ്ത ഒപ്പമുണ്ടാകും. സി.എ.എ വിരുദ്ധസമരം കൂത്താട്ടമാക്കരുതെന്നും ജിഫ്രി തങ്ങള്‍ കോഴിക്കോട് പറഞ്ഞു. സമരം നേര്‍വഴിക്കല്ലാത്ത പക്ഷം, യൂത്ത്ലീഗിനെ നേര്‍വഴിക്ക് നടത്തേണ്ട ഉത്തരവാദിത്വം സമസ്തക്കുണ്ടെന്നും ജിഫ്രി തങ്ങള്‍ ചൂണ്ടിക്കാട്ടി.
സി.എ.എ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഡൽഹി ശാഹീൻ ബാഗ് മുന്നേറ്റത്തിൽ നിന്നും ആവശമുൾക്കൊണ്ടാണ് യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് ശാഹീൻ ബാഗ് സ്ക്വയർ തീർത്തത്. ഇവിടെ തുടര്‍ച്ചയായി ഒരു മാസത്തിലധികമായി സി.എ.എ വിരുദ്ധ സമരം നടക്കുകയാണ്.