തിരുവനന്തപുരം: എന്തിലും ഏതിലും നര്‍മ്മം കണ്ടെത്താന്‍ മിടുക്കരാണ് മലയാളികള്‍. ഈ കൊറോണക്കാലത്തും വാട്സാപ്പിലും ഫേസ്ബുക്കിലുമായി നര്‍മ്മം നിറക്കുകയാണ് ചിലര്‍. കുടിയന്മ്മാര്ക്കുള്ള പത്തു കല്‍പ്പനകള്‍ എന്നപേരില്‍ പ്രചരിപ്പിക്കുന്ന ഒരു കുറിപ്പ് വൈറലാകുകയാണ്. ഒറ്റനോട്ടത്തില്‍ തമാശയായി തോന്നുമെങ്കിലും. കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന കുറിപ്പിന്റെ പൂര്‍ണരൂപം
1. ബീവറേജിലും ബാറിലും പോകുന്നവര്‍ ദയവായി മാസ്ക്ക് ധരിക്കുക.
2. ബാറില്‍ പോകുന്നവര്‍ വീട്ടില്‍ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.
3. കൂട്ട് കൂടി മദ്യം കഴിക്കുന്നവര്‍ ‘ലൗ സിപ്’ ഒഴുവാക്കുക.
4. ടച്ചിങ്സ് വാങ്ങുമോള്‍ വെവ്വേറെ വാങ്ങുക.
5. ഷെയറിട്ട് അടിക്കുന്നവര്‍ പണം വാങ്ങുന്നതിനും മുന്‍പും ശേഷവും കൈ വൃത്തിയായി കഴുകുക.
6. വാള് വെക്കാന്‍ തോന്നുന്നവര്‍ സ്വന്തം വീട്ടിലോ പറമ്ബിലോ വെക്കുക.
7. വെള്ളമടിച്ചു കഴിഞ്ഞാല്‍ മുറുക്കുന്നവര്‍ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.
8. വിദേശത്ത് നിന്ന് വന്നവര്‍ കുപ്പി കാണിച്ച് വിളിച്ചാല്‍ സ്വയം നിയന്ത്രിക്കുക.
9. മദ്യത്തില്‍ കുരുമുളകിട്ട് അടിച്ചാല്‍ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകള്‍ കണ്ടാല്‍ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോര്‍വേഡ് ചെയ്യുക.
10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാര് എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക.