കാസര്‍കോട്: 3 കേസിൽ കോടതിയിൽ നിന്നും ജാമ്യമെടുത്തു മുങ്ങിയതിനെ തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റില്‍. കടമ്പാറില്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന സൈഫുദ്ദീനെ (28)യാണ് ഡി വൈ എസ് പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തത്.നേരത്തെ നിരവധി ക്രിമിനൽ കേസുകളിൽ അകപ്പെട്ടിരുന്നെങ്കിലും വിദഗ്ദ്ധമായി കേസുകളിൽ നിന്നും ഒഴിവാകുകയായിരുന്നു ,കർണാടകയിലും കേസുകൾ ഉണ്ടന്നാണ് പോലീസ് നൽകുന്ന സൂചന ,ഉപ്പള കേന്ദ്രമായി പ്രവർത്തിക്കുന്ന എല്ലാ ഗുണ്ടകളെയും അടിച്ചമർത്തുമെന്നും പോലീസ് വ്യക്തമാക്കി ,ഇത്തരത്തിൽ മുങ്ങി നടക്കുന്നവരെയും അക്രമികളുടെയും ഒളി കേന്ദ്രങ്ങൾ കുറിച്ച് വ്യക്തമായ വിവരങ്ങളാണ് സ്പെഷ്യല്‍ സ്ക്വാടിന് ലഭിച്ചിരിക്കുന്നത് , ഉപ്പളയില്‍ വെച്ചാണ് സൈഫുദ്ദീനെ പോലീസ് പിടികൂടിയത്.