കോട്ടയം: കൊറോണ വൈറസിനെ തുടര്‍ന്ന് ഏഴ് വരെയുള്ള ക്ളാസ്സുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇവരുെട പരീക്ഷകളും ഉേപക്ഷിച്ചു. സംസ്ഥാനത്ത് ആകെയുള്ള പൊതു പരിപാടികള്‍ക്ക് ഈ മാസം മുഴുവന്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തീരുമാനം മന്ത്രിസഭാ യോഗത്തിലാണ്. മുഖ്യമന്ത്രി ഉടന്‍ വാര്‍ത്താസമ്മേളനം നടത്തും. അതേസമയം എസ്എസ്എല്‍സി, പ്ളസ് ടൂ പരീക്ഷകള്‍ നടക്കും.
എട്ട്, ഒമ്ബത് ക്ളാസ്സുകളുടെ പരീക്ഷകള്‍ക്കും മാറ്റമില്ല. അങ്കണവാടികള്‍ക്കും അവധി ബാധകം. ചെറിയ കുട്ടികളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം. രോഗം പടരുന്നത് തടയാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും നിര്‍ബന്ധമായും സ്വീകരിക്കണമെന്നും കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘം പറയുന്നു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു.
പതിമൂന്ന് ലക്ഷത്തി എഴുപത്തിനാലായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. കുട്ടികളെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രത്യേകമായി വായിച്ചുകേള്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ വേണം കുട്ടികളെ പരീക്ഷയ്ക്ക് എത്തിക്കാനെന്നും ജലദോഷം പോലെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉള്ള കുട്ടികളെ പ്രത്യേകമായി മാറ്റിയിരുത്തി പരീക്ഷ എഴുതിക്കണമെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങളുള്ളത്.