കൊച്ചി : കോവിഡ്–19 പടരുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി. കുർബാന മധ്യേ വിശ്വാസികൾ പരസ്പരം സമാധാനം ആശംസിക്കാൻ കൈകളിൽ ചേർത്ത് പിടിക്കേണ്ടതില്ല, പകരം കൈകൾ കൂപ്പി ആശംസിക്കാം. കുർബാന നാവിൽ നൽകുന്നതിനുപകരം കൈകളിൽ നൽകും.
ദുഃഖവെള്ളിയിൽ തിരുകർമങ്ങളിൽ ക്രൂശിതരൂപം ചുംബിക്കുന്ന പതിവുണ്ട്. പകരം വിശ്വാസികളെ കുരിശ് ഉയർത്തി ആശീർവദിച്ചാൽ മതി. കുർബാന വിശ്വാസികൾക്ക് നൽകുന്നതിനുമുമ്പ് വൈദികൻ കൈകൾ കഴുകി ശുദ്ധമാക്കണം. പള്ളികളിലെ ഹനാൻ വെള്ളം നീക്കണം.
ഇടവകയിലെ ഏതെങ്കിലും ഒരംഗത്തിന് കൊറോണ ബാധിച്ചതായി കണ്ടെത്തിയാൽ പള്ളിയിലെ എല്ലാ യോഗങ്ങളും നിർത്തണമെന്നും കർദിനാൾ മാർ ജോർ ജ് ആലഞ്ചേരി, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ബിഷപ് ഡോ. ജോസഫ് മാർ തോമസ് എന്നിവർ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു