കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിനുശേഷം, രണ്ടാമതും വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു. എന്നാല്‍ പഴയ മൊഴി അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.
. ക്രമക്കേടില്‍ മന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന രേഖകളും മൊഴികളും സഹിതം നടത്തിയ ചോദ്യംചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടു. എന്നാല്‍, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പതിവ് മറുപടിയാണ് ആവര്‍ത്തിച്ചത്.
ഫെബ്രുവരി 29 ന് പകല്‍ പൂജപ്പുരയിലെ വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യല്‍. ആദ്യ ചോദ്യംചെയ്യലില്‍ നല്കിയ മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്തത്. എന്നാല്‍, പുതിയ മൊഴിയിലും വൈരുധ്യങ്ങള്‍ ഏറെയുണ്ടായിരുന്നു.