ന്യൂഡൽഹി : കൊറോണ വൈറസ് പ്രശ്നം ലോകത്തെ ആകെ വലയ്ക്കുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ എ എഫ് സി തീരുമാനിച്ചു. ഔദ്യോഗികമായി ഇന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉത് സംബന്ധിച്ച് അറിയിപ്പ് കിട്ടി. ഇന്ത്യയുടെ ഉള്‍പ്പെടെ ഇനി നടക്കാന്‍ ബാക്കിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്കെ മാറ്റിവെക്കും.
ഈ മാസം അവസാനം നടക്കേണ്ട ഖത്തറിനെതിരായ മത്സരം ഉള്‍പ്പെടെ ഇന്ത്യയുടെ നാല് യോഗ്യതാ മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. മാര്‍ച്ച് 26നായിരുന്നു ഇന്ത്യ ഖത്തര്‍ പോരാട്ടം നടക്കേണ്ടിയിരുന്നത്.
ഖത്തറിനെതിരായ മത്സരവും മാര്‍ച്ച് 31ന് നടക്കേണ്ട താജികിസ്താന്‍ എതിരായ മത്സരവും, ജൂണില്‍ നടക്കുന്ന അഫ്ഗാന്, ബംഗ്ലാദേശ് മത്സരങ്ങളും ഇനി പുതിയ തീയതിയില്‍ ആകും നടക്കുക. ഇന്ത്യയുടെ മാത്രമല്ല എ എഫ് സി നടത്തുന്ന മാര്‍ച്ചിലെയും ജൂണിലെയും എല്ലാ യോഗ്യതാ മത്സരങ്ങളും മാറ്റാന്‍ ആണ് തീരുമാനം. ഒക്ടോബറിലും നവംബറിലും ആകും ഇനി ഈ മത്സരങ്ങള്‍ നടക്കുക. യോഗ്യതാ മത്സരങ്ങള്‍ നീട്ടിയതോടെ ഇന്ത്യന്‍ ക്യാമ്ബും ഉപേക്ഷിക്കും. ഈ ആഴ്ച ക്യാമ്ബ് ആരംഭിക്കാന്‍ നേരത്തെ സ്റ്റിമാച് തീരുമാനിച്ചിരുന്നു.