മലപ്പുറം : സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം. പെരുമ്ബറമ്ബ് കലിയംകുളം കുട്ടന്റെ മകനും, അരീക്കോട് ജിഎച്ച്എസ്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സജിമോന്‍ ആണ് മരിച്ചത്.
മുണ്ടമ്ബ്ര തെക്കേ പാട്ട് പഞ്ചായത്ത് കുളത്തില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ആയിരുന്നു സംഭവം. കുളത്തില്‍ മുങ്ങിത്താഴുന്ന കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.