ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. ആദ്യഘട്ടത്തില്‍ വലിയ പ്രതിരോധ വലയം തീര്‍ത്തുവെങ്കിലും കേരളത്തിലും വിവിധ കേന്ദ്രങ്ങളില്‍ നിരവധി പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. സുരക്ഷാ മാര്‍ഗങ്ങളും മുന്‍കരുതലുകളും മുന്‍കൂട്ടി ചെയ്യാന്‍ ജനങ്ങള്‍ പ്രാപ്തരാക്കാത്തത് കൊണ്ടാണ് രോഗം കേരളത്തില്‍ പടര്‍ന്നു പിടിക്കാനുള്ള കാരണമായി കരുതുന്നത്.
എങ്കിലും രോഗ രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ കേരളം മാതൃകയായി തന്നെ നിലനില്‍ക്കുകയാണ്. വളരെ ഫലപ്രദമായ രീതിയില്‍ ഉള്ള കരുതലും ദ്രുതഗതിയിലുള്ള നടപടിക്രമങ്ങളും പകര്‍ച്ചവ്യാധി ചെറുത്തുനില്ക്കാന് കേരളം സജ്ജമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. കേരളത്തിലെ ഈ നേട്ടത്തിന് പിന്നില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ലോക രാഷ്ട്രങ്ങള്‍ പോലും വളരെ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്ന ഈ സേവനത്തിന് മുന്‍പ് കേരള ജനത എന്നും കടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ശൈലജ ടീച്ചറുടെ സേവനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നടന് ഹരീഷ് പേരാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കേരളത്തെ പകര്‍ച്ചവ്യാധികളില്‍ നിന്നും ചെറുക്കുന്നതില്‍ ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കഠിനാധ്വാനത്തിനും നേതൃത്വത്തെയും ഈ കുറിപ്പിലൂടെ ഹരീഷ് പേരടി അഭിനന്ദിക്കുന്നു.
ഹരീഷ് പെരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
“നിങ്ങളിനി ടീച്ചറ് മാത്രമല്ല.ഒരു ആരോഗ്യ മന്ത്രി മാത്രമല്ല.നിങ്ങളാണ് കേരളത്തിന്റെ അമ്മ .ഈ വനിതാ ദിനത്തില്‍ നിര്‍ഭാഗ്യവശാല്‍ കുറച്ച് പേരുടെ അശ്രദ്ധകൊണ്ട് കേരളം ആശങ്കയിലാണ്.അതിനെ മറികടക്കാന്‍ ഈ അമ്മയില്‍ കേരളത്തിന് വലിയ പ്രതീക്ഷയുണ്ട്.അത് ടീച്ചറമ്മയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും പിണറായി സര്‍ക്കാറിന്റെ നിലപാടുകളുമാണ്. ഇരുപതാമത്തെ വയസ്സില്‍ അച്ഛനെ നഷ്ട്ടപ്പെട്ടപ്പോള്‍ കരഞ്ഞുകൊണ്ടിരുന്ന അമ്മയുടെ മടിയിലേക്ക് കിടന്നപ്പോള്‍ അമ്മയെന്നെ ഒരു കൈകൊണ്ട് തലോടിയപ്പോള്‍ പൊരിവെയിലത്തു നിന്ന് തണല്‍ മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്ന സുരക്ഷിതത്വമായിരുന്നു എനിക്ക് കിട്ടിയത്.നിങ്ങളിങ്ങനെ രാവും പകലുമില്ലാതെ ഉറക്കമില്ലാതെ എന്റെ അമ്മ എന്നെ തലോടിയതുപോലെ കേരളത്തെ തലോടികൊണ്ടിരിക്കുമ്ബോള് ഞങ്ങളുടെ ആശ്വാസവും പ്രതീക്ഷയും സന്തോഷവും എത്രയോ വലുതാണ്.പിന്നെ ഞങ്ങള്‍ അമ്മേ എന്നല്ലാതെ നിങ്ങളെ എന്താണ് വിളിക്കുക?.”