കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി ഏറ്റെടുത്ത ശേഷം കാസര്‍കോട്ട് ആദ്യമായെത്തുന്ന കെ. സുരേന്ദ്രന് ഗംഭീര വരവേല്‍പ്പ് നല്കാന് ബി.ജെ.പി. ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു. 12ന് രാവിലെ 9.30ന് കാസര്കോട്റെയില്വെ സ്റ്റേഷനില്‍ ജില്ലാ നേതാക്കള്‍ സുരേന്ദ്രനെ സ്വീകരിക്കും. 11 മണിക്ക് നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന സുരേന്ദ്രന് ഉച്ചയ്ക്ക് 2 മണിക്ക് മുതിര്‍ന്ന പ്രവര്‍ത്തകരുമായും പൗര പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. വൈകിട്ട് അണങ്കൂര്‍ ശാരദാംബ മന്ദിരം ഹാളില്‍ നടക്കുന്ന ബി.ജെ.പി. ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കാന്‍ ബി.ജെ.പി ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷതവഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി. നായ്ക്, പി. സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി സംസാരിച്ചു. എ. വേലായുധന് സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.