കാസർകോട്: ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിരോധിത പാന്‍ ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. കുംബഡാജെ എറുബോളിയിലെ വീട്ടില്‍ നിന്ന് 200 കിലോ പാന്‍ ഉത്പന്നങ്ങളാണ് ഇന്നലെ വൈകുന്നേരത്തെടെ ബദിയഡുക്ക എക്സൈസ് സംഘം പിടികൂടിയത്.
ആള്താമസമില്ലാത്തയായതിനാല് പൂട്ടിയിരുന്നു. പുറകുവശത്തെ വാതില്‍ പൊളിച്ചാണ് എക്സൈസ് സംഘം അകത്തുകയറിയത് . മുറിയിലെ വിവിധ സ്ഥലങ്ങളില്‍ ചാക്കുകെട്ടുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പുകയില ഉത്പന്നങ്ങള്‍, സംഭവവുമായി ബന്ധപ്പെട്ടു പള്ളത്തടുക്ക ചൊട്ടത്തടുക്ക സ്വദേശിഅബ്ദുല്ലയ്ക്കെതിരേ എക്സൈസ് കേസെടുത്തു.ഇയാള്‍ രക്ഷപ്പെട്ടതായി എക്സൈസ് സംഘം പറഞ്ഞു.