1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
കൊച്ചി : ലക്ഷദ്വീപ് തീരത്ത് നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ 24 പ്രതികളെയും വെറുതെ വിട്ടു. 2022 മെയ് മാസത്തിലായിരുന്നു 218 കിലോ ഹെറോയിനുമായി 24 മത്സ്യത്തൊഴിലാളികളെ ഡിആർഐ അറസ്റ്റ് ചെയ്തത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.