തിരൂരില്‍ നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു.
മലപ്പുറം:തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി(58)യാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30 ഓടെ മരിച്ചത്.
പാക്കത്ത് ശ്രീക്കുട്ടന് എന്ന ആനയാണ് ഇടഞ്ഞത്. ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്കകുട്ടി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. പുലര്‍ച്ചെ 2.15-നായിരുന്നു അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലുംപെട്ട് 17പേര്‍ക്ക് പരക്കേറ്റിരുന്നു