ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
ലോറി ബൈക്കിലിടിച്ച് മെഡിക്കൽ സ്റ്റോർ ഉടമയായ യുവാവിന് ദാരുണാന്ത്യം. ഹാജിറ മെഡിക്കൽസ് ഉടമയും ദേർളക്കട്ടെ സ്വദേശി ജലീലിൻ്റെ മകനുമായ അവ്സാഫ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നാട്ടക്കല്ല് തിബ്ലപദവിന് സമീപം ആണ് അപകടം. അവ്സാഫ് ദേർളകട്ടെയിൽ നിന്ന് തിബ്ലപദവിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. തിബ്ലപദവിലെ ഡിവൈഡറിന് സമീപം ലോറി പെട്ടെന്ന് ലോറി കയറി വന്നതോടെ ബൈക്ക് ലോറിയുടെ പിൻഭാഗത്ത് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവ്സഫ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടുവർഷം മുമ്പ് ഫാർമസി വിദ്യാഭ്യാസം പൂർത്തിയാക്കിയ അവ്സഫ് ദേർളക്കാട്ടെ ജംഗ്ഷനിലെ മെഡിക്കൽ സ്റ്റോർ നടത്തിവരികയായിരുന്നു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.