ഏഴ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
വാളയാർ: ഏഴ് കിലോ കഞ്ചാവുമായി വാളയാർ ചെക് പോസ്റ്റിൽ രണ്ടു യുവാക്കൾ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളയായ ഷെഹൻഷാ (21), മുഹമ്മദ് ഷിബിൻ (19) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവേയാണ് ഇവരെ പിടികൂടിയത്.
ഒറീസയിൽനിന്നാണ് ലഹരി കൊണ്ടുവരുന്നതെന്ന് പ്രതികൾ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ മുരുകദാസ്, സുജീബ്റോയ്, ജമാലുദ്ദീൻ, ദിലീപ്കുമാർ, പി.വി. രതീഷ്, ഇ.ആർ. മനോഹർ, എൻ.സതീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.