മുള്ളേരിയ: കുമ്പഡാജെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വായുജന്യ രോഗവുമായി ബന്ധപ്പെട്ട് കൊണ്ട് ഉണ്ടാക്കിയ കഫ് കോർണർ , ജീവിതശൈലി രോഗികൾക്കായുള്ള ചികിത്സാ കൈപുസ്തകം വിതരണംചെയ്തു. കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമത്ത് സുഹ്റ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് വായുജന്യരോഗങ്ങളെക്കുറിച്ചും അത് തടയാനുള്ള മാർഗങ്ങളെക്കുറിച്ചും തൂവാല വിപ്ലവം പരിപാടിയിലൂടെയുള്ള ബോധവൽക്കരണ ക്ലാസ്സ് ജില്ലാ ടിബി ഓഫീസർ ഡോ. ആമിന നിർവഹിച്ചു. കുമ്പഡാജെ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ .സയ്യിദ് ശുഹൈബ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.