ഗഫൂർ ഹാജിയുടെ മരണം: കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന; മന്ത്രവാദിനി ശമീമയെ സഹായിച്ച യുവാക്കൾ പൊലീസ് നിരീക്ഷണത്തിൽ. പോലീസിനെ കസ്റ്റഡി അപേക്ഷ കോടതി 13ാം തീയതിക്ക് മാറ്റി. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും ശക്തം.
കാസർകോട്:പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂർ ഹാജി (58) യുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ രണ്ട് ദിവസത്തിനകം അറസ്റ്റിലാകുമെന്ന് സൂചന. കേസിൽ അറസ്റ്റിലായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമയെ സഹായിച്ചതായി പറയുന്ന പൂച്ചക്കാട്ടെ ആറ് യുവാക്കൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരിൽ ചിലർക്ക് നേരിട്ട് മരണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ശമീമ സാമ്പത്തികമായി സഹായിച്ചതായി സംശയിക്കുന്ന ആറു പേരാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്. മാത്രമല്ല ഇവർ ജിന്നുമ്മ എന്ന ഷമീമക്ക് നിരന്തരം സംരക്ഷണം ഏർപ്പെടുത്തിയിരുന്ന ആളുകളാണ്. ഇവർ മുഖേനയാണ് പറ്റിക്കപ്പെടേണ്ട ആളുകളെ പോലും ജിന്നുമ്മ തെരഞ്ഞെടുക്കുന്നത്. ഇവരിൽ ചിലരെ കേസന്വേഷിക്കുന്ന ഡിസിആർബി ഡി വൈ എസ് പി കെ ജെ ജോൺസൺൻ്റെ നേതൃത്വലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിൽ ഒരാളുടെ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗഫുറാജി മരിച്ച ദിവസം ഉണ്ടായ ഒരു വാഹന അപകടം പോലീസിന്റെ അന്വേഷണത്തിലാണ്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ഉവൈസ് (38), രണ്ടാം പ്രതിയും ഉവൈസിന്റെ ഭാര്യയുമായ ശമീമ (38), മൂന്നാം പ്രതി അസ്തീഫ (34), നാലാം പ്രതി ആഇശ (40) എന്നിവരെ രണ്ട് ദിവസം മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടുള്ളു.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഗഫൂർ ഹാജിയിൽ നിന്നും തട്ടിയെടുത്ത 596 പവൻ സ്വർണം കണ്ടെടുക്കുന്നതിനും 10 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചുവെങ്കിലും വെറും രണ്ട് ദിവസത്തേക്കാണ് പ്രതികളെ വിട്ടുകൊടുക്കാൻ തയ്യാറായത്. ഇതിനെതിരെ അന്വേഷണ സംഘം ജില്ലാ സെഷൻ കോടതിയെ ഇന്ന് സമീപിച്ചുവെങ്കിലും. കസ്റ്റഡി അപേക്ഷ ജില്ലാ കോടതി പരിഗണിക്കുന്നത് പതിമൂന്നാം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ പ്രതികൾക്കൊപ്പം ഇരുത്തി സംശയിക്കുന്ന യുവാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്. തട്ടിയെടുത്ത സ്വർണത്തിൽ കുറച്ച് ഭാഗം മാത്രമാണ് മൂന്ന് സ്വർണക്കടകളിൽ നിന്നായി പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി സ്വർണം എന്തു ചെയ്തുവെന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതികളിൽ നിന്ന് തന്നെയാണ് അറിയേണ്ടത്. കുമ്പളയിലുള്ള ഒരു ജ്വല്ലറിയും കാസർകോട്ടെ സ്വർണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഉത്തരേന്ത്യക്കാരനും നാലോളം ജ്വല്ലറികളും പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം ആയിരിക്കും ഈ ജ്വല്ലറികളിൽ പരിശോധന ഉണ്ടാവുക. ശനിയാഴ്ച തന്നെ അറസ്റ്റിലായ പ്രതികൾ നൽകിയ ജാമ്യാപേക്ഷയും ജില്ലാ കോടതിയുടെ പരിഗണിച്ചെങ്കിലും ഇതും നീട്ടി വെച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ശമീമയുടെ അരികിൽ ചേർന്ന് നിന്ന് പെട്ടന്ന് ലക്ഷങ്ങളുടെ കാറും മറ്റ് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കിയെന്ന് വിവരം ലഭിച്ച യുവാക്കളുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും പ്രത്യേക അന്വേഷണ സംഘം വിവരം ശേഖരിച്ച് വരുന്നുണ്ടെന്നാണ് അറിയുന്നത്. ഗഫൂർ ഹാജിയുടെ മരണത്തിന് ശേഷം പ്രധാന പ്രതി കാസർകോട്ടെ അഭിഭാഷകനായ ഫൈസലിനെ വിളിച്ച് നിയമോപദേശം തേടിയിരുന്നുവെന്ന എഫ് എസ് എൽ രേഖകൾ പ്രകാരം ലഭിച്ച സുപ്രധാന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അഭിഭാഷകനിൽ നിന്നും അന്വേഷണ സംഘം മുടി ശേഖരിച്ചു വിട്ടയച്ചിരുന്നു.ഷെമിനെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ അഭിഭാഷകന്റെ ഇടപെടൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ക്രിസ്മസ് അവധി അടക്കം ഉണ്ടായത് കൊണ്ട് അന്വേഷണത്തിന് പൊലീസിന് തടസ്സങ്ങൾ നേരിട്ടിരുന്നു. ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവൻ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികൾക്ക് അന്വേഷണ സംഘം നേരത്തേ തന്നെ ശ്രമം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വർണം ജ്വലറികളിൽ വിറ്റതായി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ചില സ്വർണ വ്യാപാരികളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്. 2023 ഏപ്രിൽ 14ന് നടന്ന കൊലപാതകത്തിൽ ഒടുവിൽ അന്വേഷണം നടത്തിയത് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേൽനോട്ടത്തിൽ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസന്റെ നേതൃത്വത്തിലായിരുന്നു. ഗഫൂർ ഹാജിയുടെ കുടുംബാംഗങ്ങളും കർമസമിതി അംഗങ്ങളും നാട്ടുകാരും ഉൾപെടെ നിരവധി പേരെ അന്വേഷണ സംഘം നേരത്തേ തന്നെ ചോദ്യം ചെയ്ത് മൊഴിയെടുത്തിട്ടുണ്ട്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സ്ഥിതി ഉണ്ടാകും.
പിതാവിന്റെ മരണത്തിലും ആഭരണങ്ങൾ കാണാതായതിന് പിന്നിലും ആഭിചാര ക്രിയ നടത്തുന്ന ശമീമയെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂർ ഹാജിയുടെ മകൻ ബേക്കൽ പൊലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപിച്ചത്. അതേസമയം കെഎസ് അട്ടിമറിക്കാൻ ചില ഗൂഡശക്തികൾ പ്രവർത്തിക്കുന്നതായി ഉള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു റിട്ടേൺ ഡിവൈഎസ്പി യും കാസർകോട്ട രണ്ടു രാഷ്ട്രീയക്കാരും ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. പോലീസിൽ നിന്നും തന്നെ ചിലരുടെ സഹായം ഇവർക്ക് ലഭിക്കുന്നതായി വിവരമുണ്ട്. കേസന്വേഷണം നടത്തുന്ന ഡിവൈഎസ്പി ജോൺസൺ ലക്ഷ്യമിട്ടാണ് ഇവർ ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. ഇവർക്ക് പിന്തുണയുമായി കാസർഗോഡ് ബേക്കലം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജ്വല്ലറി ഉടമ രഹസ്യ പിന്തുണ നൽകുന്നുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഊമക്കത്തുകളയക്കുകയും ഇതിലൂടെ അന്വേഷണ സംഘത്തിൻറെ സമയം മറ്റു രീതിയിൽ പാഴാക്കി കളയുക എന്നുള്ളതാണ് ഇവർ ലക്ഷ്യമെന്നത്. കണ്ണൂർ ദിവസത്തിനകം കേസന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം കൈമാറിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കും എന്നുള്ള പഴുത് ഉപയോഗപ്പെടുത്താനാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്.
അതേസമയം പൂച്ചക്കാട് കേന്ദ്രീകരിച്ച് ജിന്നുമക്ക് വേണ്ടി കരുക്കൾ നീക്കുന്നവരുടെ നീക്കങ്ങൾ പോലീസ് കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.