ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു
തൃശൂര്‍: റോഡിലൂടെ നടന്നു പോകവേ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു. കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ് അപകടമുണ്ടായത്. ഷബിത റോഡിലൂടെ നടന്നു പോവുകയായിരുന്നു. ഈ സമയം ടോറസ് ലോറി ഷബിതയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഷബിതയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ യുവതിയുടെ മരണം സംഭവിച്ചെന്നാണ് വ്യക്തമാകുന്നത്.
കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനമാണ് യുവതിയെ ഇടിച്ചത്. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ കൗക്കാന പെട്ടി സ്വദേശി കിഴിക്കിട്ടില്‍ വീട്ടില്‍ മനോജിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.