120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ അഴിമതി റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾക്കകം മാധ്യമപ്രവർത്തകനെ കരാറുകാരൻ്റെ വീട്ടിലെ വാട്ടർടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഡൽഹി: 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ അഴിമതി റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കകം മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢിലെ ഒരു പ്രാദേശിക വാർത്താ ചാനലിൽ ജോലി ചെയ്തിരുന്ന പത്രപ്രവർത്തകനായ മുകേഷ് ചന്ദ്രാകറിനെയാണ് ജനുവരി മൂന്നിന് ബീജാപൂർ ജില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബസ്തറിലെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ മുകേഷ് തുറന്നുകാട്ടിയതിനെ തുടർന്ന് കരാറുകാരൻ സുരേഷ് ചന്ദ്രക്കറിനെതിരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ജനുവരി ഒന്നിന് രാത്രി മുതൽ മുകേഷിനെ കാണാതായിരുന്നു
മുകേഷിന്റെ വെളിപ്പെടുത്തൽ കരാറുകാരൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിരുന്നു.
ജനുവരി ഒന്നിന് രാത്രി മുതലാണ് മുകേഷിനെ കാണാതായത്. സുരേഷ് ചന്ദ്രക്കറിന്റെ സഹോദരൻ റിതേഷ് മുകേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് മുകേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി തുടർന്ന് സഹോദരൻ യുകേഷ് ചന്ദ്രാകർ കാണാതായതായി പരാതി നൽകി. ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്താൻ ഒരു സംഘം രൂപീകരിക്കുകയും ചെയ്തു.
തുടർന്ന് ജനുവരി മൂന്നിന് മുകേഷിനെ അവസാനമായി കണ്ട ചാത്തൻപാറയിലെ സുരേഷ് ചന്ദ്രക്കറിന്റെ വീട്ടുവളപ്പിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നം മൃതദേഹം കണ്ടെത്തി.
പോലീസ് മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്.