കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം
കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം എര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണിത്.
ഹൈഡ്രോളിക് പ്രശ്നം കാരണം ലാന്‍ഡിങ് ഗിയര്‍ വര്‍ക്ക് ചെയ്യാത്തതിനാലാണ് എമജന്‍സി ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട്.