ബേക്കറിയുമായി ബന്ധപ്പെട്ട് ഭാര്യയുമായി തർക്കം. പിന്നാലെ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി
ഡൽഹി: ബേക്കറിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഭാര്യയുമായുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ.
ഡൽഹിയിലെ മോഡൽ ടൗണിലെ കല്യാൺ വിഹാർ ഏരിയയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുനീത് ഖുറാനയാണ് മരിച്ചത്. ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നാണ് റിപ്പോർട്ട് .2016-ൽ വിവാഹിതനായ പുനീത് നിരന്തരം ഭാര്യയോട് വഴക്കിട്ടിരുന്നു. ഒരു ബേക്കറിയും പൂട്ടിയ മറ്റൊരു ഭക്ഷണശാലയും ഇവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു.
ഖുറാന അവസാനമായി സംസാരിച്ചത് ഇയാളുടെ ഭാര്യയോടാണെന്നും ഈ സംഭാഷണം ബേക്കറി ബിസിനസിനെക്കുറിച്ചായിരുന്നുവെന്നും പോലീസ് പറഞ്ഞു സംഭാഷണം ഭാര്യ പകർത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്തതായും ഇയാളുടെ കുടുംബം ആരോപിച്ചു. ഖുറാനയുടെ ഫോൺ പോലീസ് പിടിച്ചെടുത്തു.