പുതുവര്‍ഷ സമ്മാനം; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 14.50 രൂപയാണ് കമ്പനികള്‍ കുറച്ചത്. തുടര്‍ച്ചയായി 5 മാസം വില വര്‍ധിപ്പിച്ച ശേഷമാണ് വിലയില്‍ ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്. 5 മാസം കൊണ്ട് ഏകദേശം 173 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരുന്നത്.
പുതുക്കിയ നിരക്ക് ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. വില കുറച്ചതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കൊല്‍ക്കത്ത 1911 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.