പാലക്കാട് വല്ലപ്പുഴയില്‍ നിന്ന് 15കാരിയെ കാണാതായതായി പരാതി
പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ 15 കാരിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ വല്ലപ്പുഴ സ്വദേശി അബ്ദുൾ കരീമിന്റെ മകൾ ഷഹാനാ ഷെറിനെയാണ് ഇന്നലെ മുതൽ കാണാതായത്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടി ട്യൂഷൻ ക്ലാസിനുശേഷം ബന്ധുവീട്ടിൽ പുസ്തകമെടുക്കാൻ പോകുകയാണെന്ന് കൂട്ടുകാരികളോട് പറഞ്ഞു. അതിന് ശേഷം വസ്ത്രം മാറിയതിന് ശേഷമാണ് പോയതെന്ന് കൂട്ടുകാരികൾ മൊഴി നൽകിയിട്ടുണ്ട്. ഒൻപത് മണിയോടെയാണ് സംഭവം.
കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം എത്തിയതിൻ്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.