നാലുവര്‍ഷം മുമ്പത്തെ പ്രതികാരം തീര്‍ക്കാനെത്തി; രണ്ടുപേര്‍ കുത്തേറ്റു മരിച്ചു
തൃശൂര്‍: നാലുകൊല്ലം മുമ്പു നടന്ന അക്രമത്തിന് ക്രിസ്മസ് ദിനത്തില്‍ പ്രതികാരം ചെയ്യാനെത്തി; രണ്ടുപേര്‍ കുത്തേറ്റു മരിച്ചു. കൊടകര വട്ടേക്കാട് നടന്ന സംഭവത്തില്‍ കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. വീട് കയറിയാണ് അക്രമം നടന്നത്.
അഭിഷേകും മറ്റ് രണ്ടു പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേറ്റു. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്.
വിവേകിനെ നാലു കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു. ഇതില്‍ പ്രതികാരം ചെയ്യാനാണ് ക്രിസ്മസ് ദിനം തന്നെ തിരഞ്ഞെടുത്തത്. രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.