അരുതാത്ത രീതിയിൽ ശരീരത്തിൽ സ്പർശിച്ചു എന്ന് നാല് പെൺകുട്ടികൾ, പഠനകാര്യത്തിൽ ഇളവുകൾ ഇല്ലാത്ത അധ്യാപകൻ എന്ന് മറ്റൊരു മൊഴി.മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാൽ മാത്രം നടപടി..
മഞ്ചേശ്വരം: നാല് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ചൈൽഡ് ലൈൻ നൽകിയ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരമാണ് മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.കേരള കർണാടക അതിർത്തി പ്രദേശത്തെ എ യു പി സ്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് 10 വയസ്സുള്ള രണ്ട് പെൺകുട്ടികൾ അധ്യാപകൻ തങ്ങളെ ഇടുപ്പിൽ സ്പർശിച്ചു എന്ന് തുറന്നുപറഞ്ഞത്.ഈ പെരുമാറ്റം ഇഷ്ടപ്പെട്ടിട്ടില്ല എന്നും പെൺകുട്ടികൾ പറഞ്ഞു. തുടർന്ന് മൂന്ന് കുട്ടികളും സമാന പരാതിയുമായി മുന്നോട്ടുവരികയായിരുന്നു. ഇതോടെയാണ് ചൈൽഡ് ലൈൻ മഞ്ചേശ്വരം പോലീസിനെ വിവരം അറിയിച്ചത്. അധ്യാപകനെതിരെ നാല് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ അതേ ക്ലാസ്സിൽ തന്നെ ഉള്ള മറ്റൊരു പെൺകുട്ടി അധ്യാപകൻ കുട്ടികൾ പഠിക്കണം എന്ന കാര്യത്തിൽ വലിയ നിർബന്ധം പുലർത്തുന്ന ആളാണെന്നും പഠിക്കാത്തതിന്റെ പേരിൽ വഴക്ക് പറയാറുണ്ടെന്നും കൗൺസിലിൽ മൊഴിനൽകിയിട്ടുണ്ട്.
അരുതാത്ത രീതിയിൽ ശരീരത്തിൽ തൊട്ടു എന്നുള്ളതാണ് നിലവിലുള്ള പോക്സോ കേസ്. എന്നാൽ ഇത് രഹസ്യ ഭാഗങ്ങളും അല്ല, അതുകൊണ്ടുതന്നെ രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയായാൽ മാത്രമേ അധ്യാപകനെതിരെ മറ്റു നടപടികളിലേക്ക് കടക്കുകയുള്ളൂ .ക്ലാസിലെ കൂടുതൽ കുട്ടികളുടെ മൊഴി ശേഖരിക്കേണ്ടതിനാൽ.ക്രിസ്മസ് അവധി കഴിഞ്ഞ് വിദ്യാലയം തുറന്നതിനു ശേഷമേ മറ്റു നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.