ചട്ടഞ്ചാൽ സ്വദേശി,തളങ്കര -മേൽപ്പറമ്പ് പ്രവർത്തന മേഖല. നാലു കിലോ കഞ്ചാവുമായി സവാദിനെ തളങ്കരയിൽ നിന്നും പോലീസ് പിടികൂടിയപ്പോൾ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
കാസർകോട്: രഹസ്യവിവരത്തെത്തുടർന്ന് തളങ്കരയിലെ ഒരു ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവ് പിടികൂടി. ക്വാർട്ടേഴ്സിൽ താമസക്കാരനായ ചട്ടഞ്ചാൽ, പുത്തരിയടുക്കം സ്വദേശി കെ. സവാദി(39)നെ കാസർകോട് ടൗൺ പ്രിൻസിപ്പൽ എസ്ഐ പ്രദീപ് കുമാർ എം.പിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. സവാദ് താമസിക്കുന്ന തളങ്കര, കെ.കെ പുറത്തെ ക്വാർട്ടേഴ്സിൽ കഞ്ചാവ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഡിവൈ. എസ്.പി സി.കെ സുനിൽ കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ടൗൺ എസ്.ഐ.യും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പുതുവർഷാഘോഷത്തിനു വിതരണം ചെയ്യാനാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. സവാദ് ചട്ടഞ്ചാൽ സ്വദേശിയാണെങ്കിലും പ്രവർത്തനമേഖല വ്യാപിപ്പിച്ചിരിക്കുന്നത് മേൽപ്പറമ്പ് തളങ്കര ഇടങ്ങളിലാണ്, പ്രായ ഭേദമന്യേ എല്ലാവരെയും ഒരുപോലെ കണ്ടു എല്ലാവർക്കും കഞ്ചാവ് എന്ന സ്വപ്നമായിരുന്നു സവാദിന് ഉണ്ടായിരുന്നത്. തന്റെ പ്രവർത്തന മേഖല കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനായി ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാകുന്നത്.