സൗദി അറേബ്യയിൽ ഒമ്പത് പേർക്ക് വധശിക്ഷ നടപ്പാക്കി
റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പത് പേർക്ക് വധശിക്ഷ നടപ്പാക്കി. ദേശദ്രോഹം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായ പ്രതികളെയാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലായി വധശിക്ഷക്ക് വിധേയമാക്കിയത്. മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക, തീവ്രവാദ സംഘടനകളിൽ ചേരുക, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് മറയായി പ്രവർത്തിക്കുക, ധനസഹായം ചെയ്യുക എന്നീ ക്രിമിനൽ പ്രവൃത്തികൾ ചെയ്ത രണ്ട് പൗരന്മാരെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.