അബ്ദുൽസലാം വധക്കേസ്;ആറ് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ
കാസർകോട്:അബ്ദുൽ സലാം വധക്കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്ബള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാൽ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2017 ഏപ്രിൽ 30ന് വൈകുന്നേരം പൊട്ടോരിമൂലയിലെ അബ്ദുൽ സലാമിനെ മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വെച്ച് പ്രതികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. സിദ്ദീഖ് നേരത്തെ ഒരു കൊലപാതക കേസിലും ഉമർ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്. കൊല്ലപ്പെട്ട അബ്ദുൽ സലാമും കൊലപാതക കേസ് പ്രതിയായിരുന്നു. പ്രതികൾ അബ്ദുൽ സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.